എളേറ്റില്‍: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രം കിഴക്കോത്തിന്റെയും ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തോധടനുബന്ധിച്ച് വിളംബംര ജാഥയും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും, ക്വിസ് മത്സരവും നടത്തി.
പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജസ്‌ന അസ്സയിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ വഹീദ കയ്യളശ്ശേരി, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മംഗലങ്ങാട്ട് മുഹമ്മദ്, മെമ്പര്‍മാരായ കുളിരാവുങ്ങല്‍ മുഹമ്മദലി, അബ്ദുള്‍മജീദ്, റസീന പൂക്കോട്ട്, റംല മക്കാട്ടു പൊയില്‍, പ്രിയങ്ക കരൂഞ്ഞിയില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ബാലുശ്ശേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, റാഹില ബീഗം തുടങ്ങിയവര്‍ സംസാരിച്ചു.

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന് കമറുന്നീസ നേതൃത്വം നല്‍കി.തുടര്‍ന്ന് ക്വിസ് മല്‍സരം നടത്തി സമ്മാനങ്ങള്‍ നല്‍കി. പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, എംഎല്‍എസ്പി, ആശപ്രവര്‍ത്തകര്‍, എളേറ്റില്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
World Health Day brings a different feeling