അത്തോളി: മെക് 7 തോരായി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യദിനം സമുചിതമായി ആചരിച്ചു. രാവിലെ 6 മണിക്ക് നടന്ന വ്യായാമത്തിന് കോര്‍ഡിനേറ്റര്‍ ഏ.കെ ഷമീര്‍, ട്രൈനര്‍മാരായ ഉസ്മാന്‍ യു.കെ, യൂസഫ് മറിയാസ്, മമ്മു മിഷല്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍ക്കരണത്തില്‍ ഇലാഹിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മൂസ ലോകാരോഗ്യ ദിന സന്ദേശം നല്‍കി. ഏരിയ കോര്‍ഡിനേറ്റര്‍ ഷാഹിദ ഗഫൂര്‍, ഏ.കെ ഷമീര്‍, യൂസഫ് മറിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എം അബ്ദുള്ള, എം. കെ ബഷീര്‍, പി.ഗഫൂര്‍, ജനാര്‍ദ്ധനന്‍, പി. ലത്തീഫ്, ഏ.കെ നദീര്‍, ഏ.കെ റഫീഖ്, എ.എം.എച്ച് ഹുസൈന്‍, പി. കെ. റഷീദ്, കോയ പി, അഷ്റഫ് എന്‍. എം, ഷിബേജ്, കെ. ടി.സാദിഖ് ബുഷ്റ അഷ്റഫ്,ശാന്ത, നഫീസ പി.കെ, ഫാരിസ,നഫീസ തുടങ്ങിയവര്‍ പങ്കെടുത്തു.

Mech 7 Thorai Unit celebrates World Health Day appropriately