നടുവണ്ണൂര്‍: കോട്ടൂര്‍ എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം 'ശതായനം' സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.എം. ശശി അധ്യക്ഷത വഹിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ കവാടം മാനേജര്‍ കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശതായനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ ശതസ്മൃതി കവര്‍പേജ് രാജന്‍ പി.കരുവണ്ണൂരിന് നല്കി മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായില്‍ സ്വാഗതവും പ്രധാനാധ്യാപിക ആര്‍. ശ്രീജ നന്ദിയും രേഖപ്പെടുത്തി.

ആഘോഷത്തിന്റെ ഭാഗമായി നടന്ന അനുമോദന സദസ്സില്‍ നാടിന്‍െ പ്രിയപ്പെട്ട ഡോക്ടര്‍മാരായ ഡോക്ടര്‍ എ.എം ശങ്കരന്‍, കെ. യൂസഫ്, കെ.എം ജോസഫ്, ആര്‍.കെ. മുഹമ്മത് അഷ്‌റഫ്, പൂര്‍വ്വധ്യാപകര്‍, മുന്‍ പി.ടി.എ പ്രസിഡന്റുമാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ സിനി, മിനി, വാര്‍ഷിക പരിപാടിക്കു പേര് നിര്‍ദ്ദേശിച്ച അനന്‍ദേവ്, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരെയും അനുമോദിച്ചു. പരിപാടി ഉപജില്ലാ ഓഫീസര്‍ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രസാദ് നമ്പീശന്‍ അധ്യക്ഷത വഹിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മനോഹരന്‍, കെ.സി കുഞ്ഞികൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് എംഎം ദിനേശന്‍, സഫിയ ഒയാസിസ്, കെ. വിനോദന്‍, ടി.കെ ചന്ദ്രന്‍, ബാലന്‍ മണീലായി, എം.കെ. അബ്ദുസ്സമദ്, ഉമേഷ,് ഉബിഷനിവാസ്, മുരളീധരന്‍, കെ.എം. കെ. ബാലകൃഷ്ണന്‍, സുരേഷ് പാര്‍വതീപുരം തുടങ്ങിയവര്‍ സംസാരിച്ചു. ഓയാസിസ് കരാട്ടെ ഇന്റര്‍നാഷനല്‍ ഒരുക്കിയ കരാട്ടെ പ്രദര്‍ശനം, ഷനിത്ത് മാധവിക സംവിധാനം ചെയ്ത മലയാളം കാണാന്‍ വായോ ദൃശ്യശ്രവ്യ വിസ്മയം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
Kottoor AUP School's 100th anniversary celebration concludes