താമരശ്ശേരി; ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെ ലോകാരോഗ്യ ദിനത്തില്‍ നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലീ രോഗനിര്‍ണയ ക്യാമ്പ്, പ്രസവവും സങ്കീര്‍ണതകളും എന്ന വിഷയത്തെ അധികരിച്ച് ബോധവല്‍ക്കരണ പരിപാടി എന്നിവ നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, മെമ്പര്‍മാരായ അയൂബ്ഖാന്‍,ഡോ. ജ്യോതിശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ശ്രുതി. വി.ജി ക്ലാസ്സെടുത്തു. 174 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 11 പേരെ തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കണ്ടെത്തി.
A diagnostic camp and awareness program were organized on World Health Day.