താമരശ്ശേരി: ജില്ലാ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐ ജി എച്ച് യതീഷ് ചന്ദ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ന് പുതുതലമുറ വിഷം പണം കൊടുത്ത് വാങ്ങുകയാണ്. കുട്ടികൾക്ക് വിലകൂടിയ ലഹരിവസ്തുക്കൾ വാങ്ങാൻ പണം എവിടെ നിന്ന് ലഭിക്കുന്നുവെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് സമൂഹം ലഹരിക്കെതിരെ ജാഗ്രത പുലർത്തണം എന്നും അദ്ദേഹം പറഞ്ഞു.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ എസ്പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി ഭാരവാഹികളായ പിടി ബാബു, സി എം ഷാജി, ആദർശ് ജോസഫ്, ബിന്ദു ജോൺസൺ, പ്രേംജി ജയിംസ്, നജുമുദീസ ശരീഫ്, അലക്സ തോമസ്, സി കെ സാജിദത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി ഇ ബൈജു സ്വാഗതവും താമരശ്ശേരി ഡിവൈഎസ്പി സുശീർ നന്ദിയും രേഖപ്പെടുത്തി. ജനമൈത്രി സുരക്ഷാ സ്റ്റുഡൻസ് പോലീസ് കേഡറ്റ്, ഹോപ്പ് പ്രൊജക്റ്റ് വിദ്യാർത്ഥികൾ, ആശാവർക്കമാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, ലഹരി വിരുദ്ധ കൂട്ടായ്മ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രേമൻ മുചുകുന്നിൻടെ നേതൃത്വത്തിൽ കേരള പോലീസിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകം അനന്തരം ആനി, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, കരോക്കെ ഗാനമേള തുടങ്ങിയവയും അരങ്ങേറി.
District police form a popular resistance group against drug abuse