ഉള്ള്യേരി; പ്രശസ്ത തെയ്യം കലാകാരനും സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ ആനവാതില്‍മനാട് രാരോത്ത് മീത്തല്‍ നാരായണപെരുവണ്ണാന്‍ (84) അന്തരിച്ചു. ഇദ്ദേഹം അമേരിക്ക, സിംഗപ്പൂര്‍ ദുബായ് എന്നിവടങ്ങളില്‍ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്.

2007ല്‍ സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡും 2018ല്‍ ഫോക് ലോര്‍ഫെല്ലോഷിപ്പും ലഭിച്ചു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി 2016 ല്‍ രാഷ്ട്രപതി ഭവനില്‍ തെയ്യമവതരിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: നിധീഷ്, പ്രജീഷ് (ഇരുവരും തെയ്യം കലാകാരന്മാര്‍)മരുമകള്‍: യമുന, സഹോദരങ്ങള്‍: പരേതരായ ചന്തുക്കുട്ടി, , രാഘവന്‍,കല്യാണി.
Meethal Narayana Peruvannan of Anavathilmanad Raroth passes away