അത്തോളി : കൊങ്ങന്നൂര്‍ സ്പന്ദനം കലാകായിക വേദി വാര്‍ഷികാഘോഷം സമന്വയം - 25ന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു.

യുവ തലമുറയും കുടുംബ ബന്ധങ്ങളും സംബന്ധിച്ച് വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.കെ ജുനൈസ്, അത്തോളി പ്രസ്‌ക്ലബ് രക്ഷാധികാരി അജീഷ് അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.കെ ശശി സ്വാഗതവും കണ്‍വീനര്‍ എന്‍ പ്രദീപന്‍ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 9.30 മുതല്‍ മൊഗാ മെഡിക്കല്‍ ക്യാമ്പ്, വൈകിട്ട് 6ന് കരോക്കെ ഗാനാലാപനം, 8.30 ന് നാടകം മിഠായ് തെരുവ് എന്നിവ അരങ്ങേറും.
Spandanam Syngamyam Cultural Conference organized