പരപ്പില്‍; ഏപ്രില്‍ 8,9,10 തിയ്യതികളില്‍ പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാ തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പ് നാല് ലോക്കല്‍ അസോസിയേഷനുകളില്‍ നിന്ന് 135 സ്‌കൗട്ട്സ് പങ്കെടുത്തു. ജില്ലാ ട്രെയിനിങ്ങ് കമ്മീഷണര്‍ അശോക് സാമുവലിന്റെ നേതൃത്വത്തില്‍ ക്യാമ്പിലെ പരീക്ഷാ ബോര്‍ഡ് അംഗങ്ങളെ നിയമിച്ചു.

പരീക്ഷ ബോര്‍ഡ് ചീഫ് എക്സാമിനറായി താമരശ്ശേരി ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍, ഹിമാലയന്‍ വുഡ് ബാഡ്ജ് മെമ്പര്‍ പി.പുരുഷോത്തമന്‍ സര്‍,കെ.ശരത് കൃഷ്ണന്‍,വി.മനോജ്,പി.അരുണ്‍ ജോണി,പി.പി ലസിത, സാജിദ് ചോല എന്നിവര്‍ ചേര്‍ന്ന് പരീക്ഷ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
ക്യാമ്പിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ സെമിനാറില്‍ അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ സി. രാമകൃഷ്ണന്‍ സര്‍ (എക്സൈസ് റെയ്ഞ്ച്, കോഴിക്കോട്) വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി. അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ നൂറുല്‍ അമീന്‍, കെ.പി സൈനുദ്ദീന്‍ (കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സ്‌കൗട്ട്, ജില്ലാ സെക്രട്ടറി പ്രിയേഷ്, ട്രഷറര്‍ സൈഫുദ്ദീന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
Kozhikode District Association Bharat Scouts and Guides' 'Third Sopan Testing Camp' concludes with a bang