ബാലുശ്ശേരി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മഹാത്മാ പുരസ്‌കാരം ലഭിച്ച ബാലുശ്ശേരി ബ്ലോക്കിലെ പനങ്ങാട് പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദനം നല്‍കി.

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ആയുര്‍വേദ എം എസില്‍ ഒന്നാം റാങ്ക് നേടിയ കന്നൂര് നുഞ്ഞിലക്കുന്ന് പട്ടികജാതി കോളനി നിവാസിയായ ഡോ. ലിന്‍സിയെയും ചടങ്ങില്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ എന്നിവര്‍ ലിന്‍സിക്ക് ഉപഹാരം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.എം. ശശി അധ്യക്ഷനായ ചടങ്ങില്‍ ആലംകോട് സുരേഷ് ബാബു, എം.കെ. വനജ, റംല മാടം വള്ളിക്കുന്നത്, ഇ.ടി. ബിനോയ്, എം.കെ. ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു
Approval of Balussery Block Administrative Committee for Panangad Panchayat