ബാലുശ്ശേരി: ഉത്തര്‍പ്രദേശിലെ ലക്ഷീംപൂരില്‍ ഇന്നലെ നടന്ന കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബാലുശ്ശേരിയില്‍ പ്രകടനം നടത്തി.
ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തില്‍ ബാലുശ്ശേരി ടൗണില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന കമ്മറ്റിയംഗം ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുല്‍ അധ്യക്ഷത വഹിച്ചു. അജ്ഞലികൃഷ്ണന്‍, കെ.ജി. അരുണ്‍, പി. ധന്‍രാജ്, കെ. ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.
DYFI protests against farmers' massacre in Uttar Pradesh