പനങ്ങാട് : പനങ്ങാട് വീടിന് മുകളില്‍ തെങ്ങ് വീണു. പനങ്ങാട് പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ കറ്റോട്ടില്‍ കൊട്ടാരകുന്നത് ശ്രീജിത്തിന്റെ ടെറസ് വീടിന് മുകളിലാണ് തെങ്ങ് വീണത്.

ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് പെയ്ത കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് വീട്ടിന്റെ ഷെയ്ഡ് തകരുകയും ചെയ്തു.
സംഭവ സമയത്ത് ശ്രീജിത്തും ഭാര്യയും കുട്ടികളും വീട്ടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം. ഇവര്‍ ഓടിമാറുകയായിരുന്നു.
The shade was shattered when a coconut fell on top of the Panangad house