ബാലുശ്ശേരി : പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ അറപ്പീടികയില്‍ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് ഓവുചാലില്‍ കൂടി കുത്തിയൊഴുകി വരുന്ന മലിനജലവും മറ്റ് മാലിന്യങ്ങളും കോറോത്ത് വയല്‍ ജനവാസ കേന്ദ്രത്തിലേക്ക് തുറന്നു വിടുന്നതിലും അശാസ്ത്രീയമായി ഓവുചാല്‍ നിര്‍മ്മിക്കുന്നതിലും സ്ഥലവാസികളും നോര്‍ത്ത് അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു.

പഞ്ചായത്തിന്റെ പഴയ ഭരണസമിതിയുടെ കാലത്ത് തന്നെ ഇതിന്റെ അപാകതയെക്കുറിച്ച് അന്നത്തെ ഗ്രാമപഞ്ചായത്തംഗം ഷൈമ കോറോത്ത് അധികൃതരെ വിവരം ധരിപ്പിച്ചതാണ്.
ഗ്രാമപഞ്ചായത്തംഗത്തിന്റെ പദവി വഹിക്കുന്ന ഷൈബാഷും നിര്‍മ്മാണ സമയത്ത് തന്നെ ഇടപെട്ടിരുന്നു. അതൊന്നും ചെവിക്കൊള്ളാതെയാണ് ഇപ്പോഴത്തെ ഓവുചാലുകള്‍ ജനവാസ പ്രദേശത്തേക്ക് തുറന്നു വിട്ടിരിക്കുന്നത്.
സമീപവാസികളും റസിഡന്റ്‌സ് അസോസിയേഷനും പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം ഷൈബാഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കോറോത്ത് വാസു അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ.എസ്. വിക്രമന്‍, എം. ബിനു, ഐശ്വര്യ, ശ്രീജിത്ത് അയമ്പാടന്‍ കണ്ടി, എം.കെ. സഹദേവന്‍, സൈറ കോറോത്ത് വയല്‍, ഷമീജ് കോറോത്ത് വയല്‍, ഹനീഫ കോറോത്ത് വയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സെക്രട്ടറി ഷൈമ കോറോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷംസ് ബാലുശ്ശേരി നന്ദി പറഞ്ഞു.
Owu protested the opening of the canal to the settlement