കോക്കല്ലൂര്‍ : എന്‍മാസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കോവിലകം താഴെയുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി നടത്തിവന്ന പെണ്‍കുട്ടികള്‍ക്കായുള്ള വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

കോവിലകം താഴെ വെച്ച് ചേര്‍ന്ന സമാപന സമ്മേളനം ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു.
വോളിബോള്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കുട്ടമ്പുര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ബി. സബിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാന്‍സര്‍ രോഗികള്‍ക്ക് കേശ ദാനം നടത്തിയ ഹെമിന്‍ ഷൈജുവിനെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു ആദരിച്ചു.
എന്‍മാസ് രക്ഷാധികാരി എം.കെ. പ്രകാശ്വര്‍മ്മ, കോച്ചിംഗ് ക്യാമ്പ് കണ്‍വീനര്‍ ജിനീഷ് നിട്ടുചെങ്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങിന് എന്‍മാസ് സെക്രട്ടറി അര്‍ജുന്‍ മോഹന്‍ കാരയാട്ട് സ്വാഗതവും പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
The volleyball coaching camp for girls has come to an end