---
title: "കാട്ടുപന്നി കുറുകെ ചാടി ഓട്ടോ യാത്രക്കാര്‍ക്ക് പരിക്ക്"
english_title: "Auto passenger injured after jumping over wild boar AKA"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/3998/auto-passenger-injured-after-jumping-over-wild-boar-aka"
published_at: "2021-10-07T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ede07b1f76_WATERMARK.JPG"
keywords: []
---

# കാട്ടുപന്നി കുറുകെ ചാടി ഓട്ടോ യാത്രക്കാര്‍ക്ക് പരിക്ക്

> **Lead Summary:** ** കൂരാച്ചുണ്ട്**: കട്ടിപ്പാറക്കടുത്ത് വെട്ടിയൊഴിഞ്ഞ തോട്ടത്തില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് പരിക്ക്.

## Article Content

** കൂരാച്ചുണ്ട്**: കട്ടിപ്പാറക്കടുത്ത് വെട്ടിയൊഴിഞ്ഞ തോട്ടത്തില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് പരിക്ക്.

ഇന്നലെ രാത്രിയില്‍ താമരശ്ശേരിയില്‍ നിന്ന് കൂരാച്ചുണ്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്.

കൂരാച്ചുണ്ട് സ്വദേശികളായ റഷിദ് ആലകുന്നത്ത് (45) റഫ്‌സിന ദില്‍ഷാദ് കുരുടിയത്ത് (21), ഷെഹ്‌സാ മെഹ്‌റിന്‍ ദില്‍ഷാദ് (2) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റഷീദ് ആലക്കുന്നത്തിനെ ഗുരുതര പരിക്കുകളോടെ, തലച്ചോറിന് ബ്ലീഡിങ് സംഭവിച്ചതിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറെ നാളുകളായി വന്യമൃഗശല്യം മൂലം പൊറുതിമുട്ടുകയാണ് മലയോരത്തെ ജനങ്ങള്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/3998/auto-passenger-injured-after-jumping-over-wild-boar-aka)