പനങ്ങാട് : പനങ്ങാട് പഞ്ചായത്തിലെ പൂവമ്പായിക്കടുത്ത കുറ്റിക്കണ്ടി ഷിനോദിൻ്റെ വീട്ടിൽ ഡൈനിങ്ങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു.

ഇന്നലെ രാത്രി 9.30 ഓടെ വീടിന്റെ നിലത്ത് പതിച്ച ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഇളകി വരുകയുമായിരുന്നു.
പരിഭ്രാന്തരായ വീട്ടുകാർ വീട് വിട്ട് ഉടൻ തന്നെ പുറത്തിറങ്ങി. സമീപവാസികൾ ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് പൊലീസ് വീട് സന്ദർശിച്ച് വീട്ടുകാരോട് താത്കാലികമായി മാറിതാമസിക്കാൻ നിർദ്ദേശിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രകാശിനി എന്നിവർ വീട് സന്ദർശിക്കുകയും തുടർന്ന് ജിയോളജി, ഭുഗർഭജലവകുപ്പ് എന്നിവരെ വിവരം അറിയിക്കുകയും ചെയ്തു.
വീടിന്റെ മറ്റൊരു കിടപ്പുമുറിയിലും ഈ അദ്ഭുതപ്രതിഭാസം കണ്ടുതുടങ്ങിയിരിക്കുന്നു.
ധാരാളം ആളുകൾ വീട് സന്ദർശിക്കാനെത്തുന്നുണ്ടെങ്കിലും വീട്ടിലെ ഈ അസാധാരണ സംഭവത്തിൽ അന്ധാളിച്ചു നിൽക്കുകയാണ് പ്രവാസിയായ ഗൃഹനാഥനും കുടുംബവും. തൻ്റെ പ്രവാസ ജീവിതത്തിൻ്റെ ഏകസമ്പാദ്യം നഷ്ടപ്പെടരുതേയെന്ന വേവലാതിയിലും ആശങ്കയിലുമാണ് ഗൃഹനാഥൻ ഷിനോദും കുടുംബവും.
The tiles of the house exploded; Panicked householders aka