നടുവണ്ണൂര്‍ : ടീം ഈലാഫിന്റെ സഹകരണത്തോടെ കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെ യുവജന കൂട്ടായ്മയില്‍ നടുവണ്ണൂര്‍ ഒന്നാം വാര്‍ഡിലെ കുന്നത്തറമ്മല്‍ കമല എന്നവര്‍ക്കും മറ്റു നാല് കുടുംബങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കി.

മുന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ചേലേരി മമ്മുക്കുട്ടി കുടുംബത്തിന് കിണര്‍ സമര്‍പ്പിച്ചു.
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ഷാഹിന അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ടി. നിസാര്‍, അഷ്‌റഫ് മങ്ങര, കെ. ശശീന്ദ്രന്‍, പി. സുധാകരന്‍, ഷമീര്‍ വാകയാട്, ടി. അബു, സത്യന്‍, സുബൈര്‍ മലയില്‍, ആര്‍.കെ അബു, മുഹമ്മദ് കാവില്‍ എന്നിവര്‍ സംസാരിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈലാഫ് ജില്ലാ കോഡിനേറ്റര്‍ ഹനീഫ് വാകയാട്, മുഷ്ത്താഖ് വാകയാട്, ഫസലുറഹ്‌മാന്‍ നടുവണ്ണൂര്‍, ടി. ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ. പത്മകുമാര്‍ സ്വാഗതവും താഹിര്‍ കുന്നത്ത് നന്ദിയും പറഞ്ഞു.
The well was constructed and provided to the youth community