നടുവണ്ണൂര്‍ : ഓരോ മൂന്നു സെക്കന്‍ഡിലും ഒരു വാഹനം വീതം കടന്നുപോകുന്ന, ഏറെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമായി നടുവണ്ണൂര്‍ ടൗണ്‍ മാറിയിരിക്കുന്നു.

നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാകയാട് സ്‌കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക് സര്‍വ്വേയിലൂടെയാണ് ഈ കാര്യം ബോധ്യപ്പെട്ടത്.
വലിയ തിരക്ക് അനുഭവപ്പെടാത്ത രാവിലെ 10 മണി മുതല്‍ 11 മണി വരെയുള്ള ഒരു മണിക്കൂര്‍ സമയമാണ് സര്‍വ്വേക്കായി തിരഞ്ഞെടുത്തത്.
ഒരു മണിക്കൂറില്‍ 1720 വാഹനങ്ങളാണ് സര്‍വ്വേ സമയം റോഡിലൂടെ കടന്നു പോയത്. സര്‍വ്വേ കണക്കനുസരിച്ച് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ റോഡിലൂടെ സഞ്ചരിച്ചത്.
1021 വാഹനങ്ങള്‍ ഈ സമയം റോഡിലൂടെ കടന്നു പോയി. ഇതില്‍ 306 കാറുകളും 236 ഓട്ടോറിക്ഷകളും 157 വലിയ വാഹനങ്ങളും ഉള്‍പ്പെടുന്നു.
റോഡ് നിയമങ്ങള്‍ പാലിക്കാതെ സഞ്ചരിക്കുന്നവര്‍ ഏറെയുണ്ടെന്നും സര്‍വ്വേ ബോധ്യപ്പെടുത്തുന്നു.
ഹെല്‍മറ്റ് ധരിക്കാതെയെത്തിയ 340 പേരുള്‍പ്പെടെ ഇരുചക്രവാഹനങ്ങളാണ് നിയമലംഘനത്തില്‍ മുന്‍പന്തിയില്‍.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 101 യാത്രക്കാരും, അമിതവേഗതയില്‍ സഞ്ചരിച്ച് 15 വാഹനങ്ങളും, തെറ്റായ ദിശയില്‍ ഓവര്‍ടേക്കിങ് നടത്തിയ 25 വാഹനങ്ങളും സര്‍വ്വേ സമയം കടന്നു പോയി. അനാവശ്യമായി ഹോണ്‍ മുഴക്കിയത് 32 യാത്രക്കാരാണ്.
Naduvannur town in traffic jam