നടുവണ്ണൂര്‍: നടുവണ്ണൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിശബ്ദ സേവനത്തിലൂടെ മുന്നേറുന്ന ടീം തേര്‍ട്ടി നടുവണ്ണൂര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ദിയ ഗോള്‍ഡ് വിന്നേഴ്‌സ് ട്രോഫിക്കും, ഒറാനാ ഗോള്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടക്കുന്ന ഒന്നാമത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മെയ് 14 ന് തുടക്കമാകും.

വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ പ്രഗത്ഭരായ കളിക്കാര്‍ അണിനിരക്കും. ടീം തേര്‍ട്ടി നടുവണ്ണൂര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. മെയ് 14 മുതല്‍ 21 വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ടൂര്‍ണമെന്റ് നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് 13വാര്‍ഡ് മെമ്പര്‍ ബിന്ദു ഹരിദാസ്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 12 മെമ്പര്‍ ഗീത, 14ാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍, 17ാം വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണിലാല്‍, 6ാം വാര്‍ഡ് മെമ്പര്‍ സദാനന്ദന്‍, എന്‍ഐഎസ് കോച്ച്, സെക്രട്ടറി ഫാല്‍ക്കണ്‍സ്അശോകന്‍, ഫാല്‍ക്കണ്‍സ് പ്രസിഡന്റ് പ്രദീപന്‍. എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.
റഷീദ് പടിഞ്ഞാറത്ത് കണ്‍വീനറായും ഡോ. എന്‍ എച്ച്എസ്എസ് വാകയാട് പ്രിന്‍സിപ്പല്‍ ആബിദ പി ചെയര്‍പെഴ്‌സണായും നിലവില്‍ വന്ന കമ്മിറ്റി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
team therty organized foodboll turnmentat