നടുവണ്ണൂര്‍ : കേരള സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രചരണ പരിപാടിക്കും വിവര ശേഖരണത്തിനും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

13 വാര്‍ഡില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുധീഷ് ചെറുവത്ത്, ഇടുവാട്ട് കുന്നില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.
പി.കെ. ഷീബ അധ്യക്ഷത വഹിച്ചു. സര്‍വ്വെ നടത്തുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.
റംസീന പദ്ധതി വിശദീകരണം നടത്തി. എം. സുമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബീന കുമാരി നന്ദി പറഞ്ഞു.
Naduvannur Grama Panchayat with my job My Pride project