കൂട്ടാലിട : നവജീവന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടൂര്‍ എയുപി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

ചടങ്ങില്‍ പഞ്ചായത്തിലെ സര്‍ഗ പ്രതിഭകള്‍ക്കും കോവിഡ് കാലത്ത് ട്രസ്റ്റിനോട് സഹകരിച്ച വളണ്ടിയര്‍മാര്‍ക്കും അനുമോദനം നല്‍കി.
ക്യാമ്പ് കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷും അനുമോദന യോഗം ഡോ: എ.എം. ശങ്കരന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയര്‍മാന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ട്രസ്റ്റ് കുടുംബാംഗങ്ങളേയും അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി. മനോഹരന്‍, കൃഷ്ണന്‍ മണിയിലായില്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ജോസ് മംഗളാന്‍, കെ. സദാനന്ദന്‍, ആര്‍. ശ്രീജ, സുരേഷ് പാര്‍വ്വതീപുരം, പി. ദിവാകരന്‍, പ്രസാദ് പൊക്കിട്ടാത്ത്, അജിത്ത്കുമാര്‍ കിഴക്കമ്പത്ത്, ധര്‍മരാജന്‍ മുല്ലപ്പള്ളി, ഡോ: റയീസ് റഷീദ്, ഡോ: ഫെബിന്‍ അഹമ്മദ്, ഡോ: കാവ്യ രാജീവ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മൈത്ര ആശുപത്രിയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.
Joint Navajivan Educational and Charitable Trust conducted the medical camp