കായണ്ണ : കായണ്ണ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവാഹത്തോടനുബന്ധിച്ച് നടന്ന സത്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്താന് തീരുമാനിച്ചതായും ഇവര്‍ അറിയിച്ചു.
Kayanna Grama Panchayat urges people to be vigilant