നടുവണ്ണൂര്‍ : 2009 ല്‍ ആരംഭിച്ച കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ വായനശാലക്ക് രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടോദ്ഘാടനം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു.

മെയ് 19 ന്്എം പി എം.കെ. രാഘവന്‍ പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു വായനശാലയ്ക്ക് പുതിയ കെട്ടിടം എന്നത് അത് പൂവണിഞ്ഞ സന്തോഷത്തിലാണ് പ്രദേശവാസികള്‍.
ചടങ്ങില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അഷറഫ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ .അനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.പി .മനോഹരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്‌ക്കാരിക ഘോഷയാത്ര, പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന മാമ്പഴം ദൃശ്യാവിഷ്‌ക്കാരം, തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടുത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. മനോഹരന്‍, ഇ .ഗോവിന്ദന്‍ നമ്പീശന്‍, വി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
The inauguration of the new building of Kunnaramvelly Gramodaya Library has been postponed