മുക്കം: കാരശ്ശേരി എച്ച്എന്‍സി കെഎംഎ എല്‍പി, യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല ക്യാമ്പിന് തുടക്കമായി.
മഴത്തുള്ളിക്കിലുക്കം - ആടാം പാടാം കളിയാടാം എന്ന ശീര്‍ഷകത്തീല്‍ വെള്ളി, ശനി ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവുകളും അനുഭവങ്ങളും നല്‍കി.

യോഗ പരിശീലനം, ഒറിഗാമി, നാടന്‍പാട്ട്, ഉല്ലാസ ഗണിതം, കായിക പരിശീലനം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി തുടങ്ങിയ വൈവിധ്യമാര്‍ന്ന സെഷനുകളാല്‍ സമ്പന്നമാക്കുകയാണ് ക്യാമ്പ്.
വാര്‍ഡ് മെമ്പര്‍ റുഖിയ റഹീം ഉദ്ഘാടനം ചെയ്തു. ദ്വിദിന ക്യാമ്പ് പിടിഎ പ്രസിഡന്റ് ആരിഫ സത്താറിന്റെ അദ്ധ്യക്ഷനായി. പ്രധാന അധ്യാപകന്‍ അബ്ദുറസാഖ്, ഷാഹിര്‍, ഉവൈസ്, അബ്ദുസ്സലാം എന്‍.എ, ടി.പി അബൂബക്കര്‍, പ്രധാന അധ്യാപകന്‍ എസ്.ആര്‍.ജി. കണ്‍വീനര്‍ മുഹമ്മദ് ത്വാഹ എന്നിവര്‍ സംബസിച്ചു.
ക്യാമ്പിന് റിഷിന,അതുല്‍ മാത്യു അമിത, അര്‍ച്ചന, ഖദീജ നാസിയ തുടങ്ങിയ അദ്ധ്യാപകരും പിടിഎ, എം പിടിഎ പ്രതിനിധികളും നേതൃത്വം നല്‍കി.
Raindrops: Goats and singing begin the holiday camp