കന്നൂര്‍: കന്നൂരിലെ പരക്കണ്ടി മീത്തല്‍ ഗംഗാധരന്‍ (61) കാര്‍ തട്ടി മരിച്ചു.

വീട്ടില്‍ നിന്നും കന്നൂര്‍ അങ്ങാടിയിലേക്ക് കാല്‍നടയായി വരുമ്പോള്‍ കന്നൂരിലുള്ള ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്തു നിന്നും ഉള്ളിയേരി നിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്ന കാര്‍ തട്ടുകയായിരുന്നു.
പരിക്കുപറ്റിയ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
പരമ്പരാഗത മത്സ്യ തൊഴിലാളി യാണ് മരണപ്പെട്ട ഗംഗാധരന്‍. ഭാര്യ. പുഷ്പ. മകന്‍ ഗംഗേഷ് ( കേരള പോലീസ് കാക്കൂര്‍ സ്റ്റേഷന്‍). മകള്‍. ഗംഗ.
മരുമക്കള്‍ ബൈജു കുറുവങ്ങാട്, അശ്വതി ബാലുശ്ശേരി. പരേതനായ ബാലകൃഷ്ണന്‍ സഹോദരനും, സജിനി ചേലിയ സഹോദരിയുമാണ്.
accident at kannur gagadaran