കോട്ടൂര്‍: വ്യവസായ-വാണിജ്യ വകുപ്പിന്റെയും കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 26 വ്യാഴാഴ്ച രാവിലെ 9.30 ന് (രജിസ്‌ട്രേഷന്‍ രാവിലെ 9 മണി) കൂട്ടാലിട സാംസ്‌ക്കാരിക നിലയത്തില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയംതൊഴില്‍ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
പഞ്ചായത്തില്‍ പുതുതായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 1. റഹീമുദ്ധീന്‍ ( ഐഇഒ ബാലുശ്ശേരി ) : 70346 10933. 2. അര്‍ജ്ജുന്‍ (ഇന്റേണ്‍,കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ) : 9745570293.
Kottur Grama Panchayat One Day Entrepreneurship Workshop on 26th May