എളേറ്റിൽ ആസ്ഥാനമായി വില്ലേജ് ഓഫീസ് അനുവദിക്കുക എന്ന ആവശ്യവുമായി സി പിഐഎം ‌

എളേറ്റിൽ ആസ്ഥാനമായി വില്ലേജ് ഓഫീസ് അനുവദിക്കുക എന്ന ആവശ്യവുമായി സി പിഐഎം ‌
Oct 17, 2021 12:11 PM | By Balussery Editor

എളേറ്റിൽ: എളേറ്റിൽ ആസ്ഥാനമായി വില്ലേജ് ഓഫീസ് അനുവദിക്കുക എന്ന ആവശ്യവുമായി സി പിഐഎം.

കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ വില്ലേജുകളിൽ ഒന്നാണ് കിഴക്കോത്ത്. വില്ലേജിന്റെ പരിധിയിലെ ജനസംഖ്യാ ബാഹുല്യം കാരണം വില്ലേജിൽ നിന്നും ലഭിക്കേണ്ട അനുകൂല്യങ്ങൾ ജനങ്ങൾക്ക് യഥാസമയം ലഭിക്കുന്നില്ല. അതിനാൽ കിഴക്കോത്ത് വില്ലേജ് വിഭജിച്ച് എളേറ്റിൽ ആസ്ഥാനമായി പുതിയ വില്ലേജ് അനുവദിക്കണമെന്ന് സിപിഐഎം എളേറ്റിൽ ലോക്കൽ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.

സമ്മേളനം സിപിഐ (എം)ജില്ലാ കമ്മറ്റി അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ.പി. ഭാസ്കരൻ, കെ. ബാബു, എൻ.കെ. സുരേഷ്, പി. സുധാകരൻ, ടി. മഹ്റൂഫ് എന്നിവർ സംസാരിച്ചു.

ലോക്കൽ സമ്മേളനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രഭാഷണ പരമ്പരയിൽ മലബാർ കലാപത്തിന്റെ പാട്ടു വഴികൾ എന്ന വിഷയത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ചരിത്രകാരൻ ഫൈസൽ എളേറ്റിലും, സ്ത്രീപക്ഷ കേരളം എന്ന വിഷയത്തിൽ സി.വി. അബ്ദുള്ളയും, എ. ബിന്ദുവും പ്രഭാഷണം നടത്തി.

സമകാലിക ഇന്ത്യൻ രാഷ്ട്രീയവും ഇടതുപക്ഷവും എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ സംസാരിച്ചു. സമ്മേളനത്തോടാനുബന്ധിച്ച് മാപ്പിളപ്പാട്ട് ആലാപന മത്സരവും, കവിതാലാപന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റി അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, ആർ.പി. ഭാസ്കരൻ, ഏരിയ കമ്മിറ്റി അംഗം കെ. ബാബു എന്നിവർ വിതരണം ചെയ്തു.

CPIM with the demand to allot a village office based in Ellettil

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories