സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു
Oct 22, 2021 01:15 PM | By Balussery Editor

 നന്മണ്ട: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ ആരോഗ്യ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു.

പ്രിന്‍സിപ്പാള്‍ എം.എ. ശശി, ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് അംഗം അഭിന്‍ രാജ്, ക്ഷേമ സമിതി അധ്യക്ഷന്‍ ദിനകരന്‍, വിദ്യാലയ സെക്രട്ടറി ഡോ. എസ്. വിക്രമന്‍, അധ്യാപകരായ ബിജു, കല്പന, നന്ദിനി ഉണ്ണി, വിനിത എന്നിവര്‍ അംഗങ്ങളായി.

യോഗത്തില്‍ വിദ്യാലയം തുറക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മറ്റി അവലോകനം ചെയ്തു. 24ാം തീയതിയോടെ വിദ്യാലയശുചീകരണ പ്രവര്‍ത്തനങ്ങളും അണുനശീകരണവും നടത്തി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനും തീരുമാനിച്ചു.

സമിതി നിര്‍ദ്ദേശമനുസരിച്ച് ക്ലാസ് പിടിഎ യോഗത്തില്‍ ആരോഗ്യ വകുപ്പ് റിട്ടയേഡ് ഡപ്യൂട്ടി ഡയരക്ടര്‍ ഡോ. കെ. രാജേന്ദ്രന്‍ രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളിനെപ്പറ്റി ബോധവല്ക്കരണം നടത്തുകയും രക്ഷിതാക്കളുടെ സംശയങ്ങള്‍ നിവാരണം ചെയ്യുകയും ചെയ്തു.

Prior to the opening of the school, a health monitoring committee was formed

Next TV

Related Stories
മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

Dec 6, 2021 10:45 AM

മണ്ണാണ് ജീവന്‍; ലോകമണ്ണ് ദിനം ആഘോഷിച്ചു

കൃഷി വിജ്ഞാന കേന്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം...

Read More >>
മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

Dec 5, 2021 04:20 PM

മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു....

Read More >>
വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

Dec 5, 2021 03:23 PM

വാഹനമിടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് മുക്കം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചികിത്സയൊരുക്കി

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ പട്ടിക്ക് തുണയായി മുക്കം നഗരസഭാ ചെയര്‍മാനും സന്നദ്ധപ്രവര്‍ത്തകരും....

Read More >>
ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

Dec 5, 2021 02:57 PM

ഇന്‍ തിസാബ് ഏകദിന ക്യാമ്പ് നടുവണ്ണൂരില്‍

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ശാക്തീകരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്‍...

Read More >>
ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Dec 5, 2021 01:13 PM

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കുതിപ്പില്‍ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി പണിത കെട്ടിട സമുച്ചയം പൊതുമരാമത്ത്,...

Read More >>
പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

Dec 5, 2021 12:12 PM

പട്ടികജാതി ക്ഷേമ സമിതി രാഷ്രീയ വിശദീകരണ യോഗം

പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ടീയ വിശദീകരണ പൊതുയോഗം പികെഎസ്സ് ജില്ലാ സെക്രട്ടറി സി.എം. ബാബു ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories