കൂട്ടാലിട: കൂട്ടാലിട -കൂരാച്ചുണ്ട് റൂട്ടിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ദിവസേന നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന കോഴിക്കോട് റോഡിലെ കൂരാച്ചുണ്ട് -കൂട്ടാലിട റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാൻ നടപടി വേണമെന്ന് കേരളാ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ, പനങ്ങാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിൽ ഏതാനും ടൗണുകൾ ഒഴിച്ചാൽ പലയിടങ്ങളിലും തെരുവ് വിളക്കുകൾ ഇല്ല.
കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായ ഈ മേഖലകളിൽ രാത്രികാലങ്ങളിലും പ്രഭാതങ്ങളിലും കാൽനട യാത്രക്കാർ ഇരുട്ടിൽ വളരെയേറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.കൂടാതെ രാത്രികാലങ്ങളിൽ ഇവിടെ വാഹനങ്ങളിൽ എത്തിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവാണ്.
ആയതിനാൽ ഈ റോഡുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾ തെരുവു വിളക്കുകൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് ആവശ്യപ്പെട്ടു.
Street lights should be installed on Koorachund-Kootalida route