ബാലുശ്ശേരി:ബാലുശ്ശേരി കേന്ദ്രീകരിച്ച് പച്ചതേങ്ങ സംഭരണ കേന്ദ്രം വേണമെന്ന് കിസാന്‍ ജനത ബാലുശ്ശേരി മണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.

നാളികേര വില ഇടിവിന് പരിഹാരം കാണുക, റേഷന്‍ മാതൃകയില്‍ സബ്സിഡി നിരക്കില്‍ കാലി തീറ്റ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 30ന് ധര്‍ണ നടത്താന്‍ തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കിസാന്‍ ജനത ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് വിജയന്‍ അത്തിക്കോട് ചടങ്ങില്‍ അദ്ധ്യക്ഷനായി.
എന്‍ നാരായണന്‍ കിടാവ്, സി വേണുദാസ്, സി കെ രാഘവന്‍, നൗഫല്‍ കണ്ണാടിപ്പൊയില്‍, ഹരി ചെറുകര, ടി കെ മുരളീധരന്‍, മൊയ്തി വട്ടക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
The Kisan Janata Balussery Mandal Committee demanded a green coconut storage centre in Balussery