കോഴിക്കോട്: സ്വന്തം പ്രയത്‌നം കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ വിജയം കണ്ടെത്തിയ എന്‍ ഇ ബാലകൃഷ്ണ മാരാറുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്‌കമാണെന്ന് എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു..

കാലിക്കറ്റ് ചേംബറിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നിര്യാതനായ ചേംബര്‍ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എന്‍ ഇ ബാലകൃഷ്ണമാരാരുടെ അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഴ്‌സറി ക്ലാസ് കുട്ടികള്‍ക്ക് മുതല്‍ ഉന്നത പഠനത്തിന് വരെ ഒരേ കുടക്കീഴില്‍ പുസ്തക കേന്ദ്രമെന്ന ആശയം നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ഇഛാശക്തിയാണ് തെളിയിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.
ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേയര്‍ ഡോ. ബീന ഫിലിപ്പ്, മുന്‍ എം എല്‍ എ. എ. പ്രദീപ് കുമാര്‍, ഡിസിസി മുന്‍ പ്രസിഡന്റ് കെ സി അബു, ചേംബര്‍ സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി, അഡ്വ.പി. എം നിയാസ്, കെ മൊയ്തീന്‍ കോയ, ഡോ.കെ കുഞ്ഞാലി, എം മുസമ്മില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, നടന്‍ വിനോദ് , അഡ്വ.എം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Inaguaration of N E Balakrishnamarar's memorial meeting