നടുവണ്ണൂര്‍:കാവുന്തറ എയുപി സ്കൂളിൽ രണ്ടു ദിവസമായി നടന്ന പേരാമ്പ്ര ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.

സമാപന സമ്മേളനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ കെ പ്രസീത അധ്യക്ഷം വഹിച്ചു.
പ്രവൃത്തി പരിചയമേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജിഎച്ച്എസ്എസ് അവിടനല്ലൂർ ഒന്നാം സ്ഥാനവും പേരാമ്പ്ര എച്ച് എസ്എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് മേരീസ് എച്ച്എസ് രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ കാവുന്തറ എയുപി സ്കൂൾ ഒന്നാം സ്ഥാനവും സെൻ്റ് തോമസ് യുപി കൂരാച്ചുണ്ട് രണ്ടാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ മരുതേരി എഎംഎൽപി സ്കൂൾ ഒന്നാം സ്ഥാനവും സെൻ്റ് തോമസ് യുപി സ്കൂൾ കൂരാച്ചുണ്ട് രണ്ടാം സ്ഥാനവും നേടി.
സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് അവിടനല്ലൂർ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ ഒന്നാം സ്ഥാനവും നൊച്ചാട് എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.
യു പി വിഭാഗത്തിൽ ജിഎച്ച്എസ്എസ് അവിടനല്ലൂർ ഒന്നാം സ്ഥാനവും എയുപിഎസ് വാല്യക്കോട് രണ്ടാം സ്ഥാനവും നേടി.
എൽ പി വിഭാഗത്തിൽ കൂത്താളി എ യു പി സ്കൂളും രാമല്ലൂർ ജി എൽ പി സ്കൂളും ഒന്നാം സ്ഥാനം നേടി. കാവുന്തറ എ യു പി സ്കൂളും എൻ ഐ എം എൽ പി സ്കൂൾ പേരാമ്പ്ര രണ്ടാം സ്ഥാനവും നേടി.
ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പേരാമ്പ്ര എച്ച്എസ്എസ് ഒന്നാം സ്ഥാനവും നൊച്ചാട് എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻ്റ് തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട് രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ നടുവണ്ണൂർ സൗത്ത് എംയുപി സ്കൂൾ ഒന്നാം സ്ഥാനവും, എ യു പി സ്കൂൾ പേരാമ്പ്ര, എയുപി സ്കൂൾ വെള്ളിയൂർ, എയുപി സ്കൂൾ വാല്യക്കോട് എന്നിവ രണ്ടാം സ്ഥാനവും നേടി.
എൽപി വിഭാഗത്തിൽ സെൻ്റ് ഫ്രാൻസിസ് സ്കൂളും ജിയുപി സ്കൂൾ തൃക്കുറ്റിശ്ശേരിയും ഒന്നാം സ്ഥാനം നേടി.എയുപി സ്കൂൾ വെള്ളിയൂർ രണ്ടാം സ്ഥാനവും നേടി.
ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജിഎച്ച്എസ്എസ് അവിടനല്ലൂർ ഒന്നാം സ്ഥാനവും പേരാമ്പ്ര എച്ച് എസ്എസ് രണ്ടാം സ്ഥാനവും നേടി നേടി. ഹൈസ്കൂൾ വിഭാഗത്തി സെൻ്റ് തോമസ് എച്ച്എസ് ചെമ്പനോട ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് നടുവണ്ണൂർ രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ ജിയുപി സ്കൂൾ തൃക്കുറ്റിശ്ശേരി ഒന്നാം സ്ഥാനവും കോട്ടൂർ എയുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി.എൽപി വിഭാഗത്തിൽ സെൻ്റ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര ഒന്നാം സ്ഥാനവും കാവുന്തറ എയുപി സ്കൂൾ, എൻഐഎം എൽപി പേരാമ്പ്ര, വാല്യക്കോട് എയുപി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാന വിതരണം പേരാമ്പ്ര എ ഇ ഒ ലത്തീഫ് കരയത്തൊടി, സ്കൂൾ മാനേജർ എം.ഉണ്ണികൃഷ്ണൻ നായർ, പി.ടി.എ.പ്രസിഡൻ്റ് സി എം ശശി എന്നിവർ നിർവ്വഹിച്ചു.
Perampra Sub district science Festival concluded at Kavunthara AUP School