അവിടനല്ലൂര്‍: രണ്ടു ദിവസമായി നടന്ന പേരാമ്പ്ര ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി പ്രവൃത്തി പരിചയമേളയിൽ എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂരിന് അഭിമാനനേട്ടം.

പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും മികച്ച ഗ്രേഡുകളും കരസ്ഥമാക്കി കൊണ്ട് മികവിന്‍റെ കേന്ദ്രമായി എൻ എൻ കക്കാട് എസ് ജി എച്ച് എസ് എസ് അവിടനല്ലൂര്‍ മാറി.
ഹയർ സെക്കണ്ടറി വിഭാഗം ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി എന്നീ മൂന്നിനങ്ങളിൽ ഓവറോൾ കിരീടവും സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണറപ്പുമായി ഗണിത മേളയിൽ സെക്കന്‍റ് റണ്ണറപ്പുമായി സമാനതകളില്ലാത്ത നേട്ടമാണ് സ്കൂള്‍ കൈവരിച്ചത്.
യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടവും ഐ ടി മേളയിൽ റണ്ണറപ്പും, ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയിൽ മികച്ച പോയിൻറുമായി ചരിത്ര വിജയം നേടി. ഹൈസ്ക്കൂള്‍ വിഭാഗവും, എൽ.പി സ്കൂള്‍ വിഭാഗവും പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച സ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കി.
A proud achievement for NN Kakkad SGHSS Avitanallur