നടുവണ്ണൂർ: നടുവണ്ണൂർ ഗായത്രി കോളജിൻ്റെ നേതൃത്വത്തിൽ നടുവണ്ണൂരിൽ ലഹരി വിരുദ്ധ സ്നേഹ മതിൽ സംഘടിപ്പിച്ചു.

നടുവണ്ണൂർ വ്യാപാര ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ ഗായത്രി കോളജിലെ വിദ്യാർത്ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവർത്തകര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങി ഒട്ടേറേ പേര്‍ പങ്കെടുത്തു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി. ദാമോദരൻ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ടിസി. സുരേന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിഎം. ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക നേതാക്കന്മാർ സന്നിഹിതരായ പരിപാടിക്ക് ഗായത്രി കോളജിലെ അധ്യാപകരായ വിശ്വൻ , സജിന, നസീറ, ഭാവന, ഷിബിജ, അർജുൻ എന്നിവരാണ് നേതൃത്വം നല്കിയത്.
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സജീവൻ മക്കാട്ട് അധ്യക്ഷനായ ചടങ്ങില്‍ ബാലുശ്ശേരി എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു ആംശംസ പ്രഭാഷണം നടത്തി. ഗായത്രി കോളജ് പ്രിൻസിപ്പാൾ ഇകെ. ആനന്ദൻ സ്വാഗതവും, സിടി. അനീഷ് നന്ദിയും പറഞ്ഞു.
Anti-drug lovewall in Naduvannur