കൂട്ടാലിട :അവിടനല്ലൂർ എൻഎൻ കക്കാട് വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് സംഘടിപ്പിച്ചു.

എച്ച്എസ്എസ് നന്മണ്ട റിട്ട. പ്രിൻസിപ്പാളും സൈക്കോളജിസ്റ്റുമായ പി പുഷ്പ കുടുംബ ബന്ധങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.
കുടുംബ ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും പരസ്പര സംവാദത്തിനും ക്ലാസ് വളരെയേറെ സഹായമായി.
വനിതാ വേദി സെക്രട്ടറി ഹാഷ്മി വിലാസിനി സ്വാഗതം പറഞ്ഞു. വനിതാ വേദി പ്രസിഡന്റ് പ്രസന്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിദാസ്, ലസിത എന്നിവർ സംസാരിച്ചു.
Avitanallur NN Kakkad vayanasala organized a counsilling