പാലോറ:ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്‍റെ ഭാഗമായി പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ സർഗ്ഗ ലഹരി എന്നപേരില്‍ പരിപാടി സംഘടിപ്പിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില, പാൻമസാല, കൂടാതെ ആധുനിക ലഹരി വസ്തുക്കൾ എന്നിവയിലേക്ക് വഴി മാറുന്ന കൗമാരത്തെ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളുമായി സർഗ്ഗ ലഹരിയിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നോ ടു ഡ്രഗ്സ് എന്ന പ്ലക്കാടുയർത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
Content Highlight: As part of anti-drug awareness, a program called Sarga Lahari was organized at Palora Higher Secondary School










































