നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സർവ്വേ സഭകൾക്ക്‌ വെള്ളിയാഴ്ച്ച മുതൽ തുടക്കമാവും

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സർവ്വേ സഭകൾക്ക്‌ വെള്ളിയാഴ്ച്ച മുതൽ തുടക്കമാവും
Oct 19, 2022 04:15 PM | By Balussery Editor

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സർവ്വേ സഭകൾക്ക്‌ 21-10-2022വെള്ളിയാഴ്ച്ച മുതൽ തുടക്കമാവും. കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾക്ക്‌ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ 21 -10-2022വെള്ളിയാഴ്ച്ച തുടക്കമാവും.

പഞ്ചായത്തിലെ നടുവണ്ണൂർ വില്ലേജിനെ കേരളത്തിൽ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ ഭൂസർവ്വേ നടക്കുന്ന 200 വില്ലേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടുവണ്ണൂർ വില്ലേജിൽ പുരോഗമിക്കുകയാണ്‌.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന നടുവണ്ണൂർ വില്ലേജ്‌ പരിധിയിലെ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിഷ കെ.എം ആദ്ധ്യക്ഷം വഹിച്ചയോഗത്തില്‍ സുധീഷ് ചെറുവത്ത്, ടി.സി സുരേന്ദ്രൻ മാസ്റ്റർ,സർവ്വെ ഓഫീസർ ബോധിനി സന്തോഷ്, ഷീബ, ബിജേഷ്, അഫ്സൽ എന്നിവർ സംസാരിച്ചു.

കെ.കെ ഷിബിൻ സ്വാഗതവും അതുല്യ നന്ദിയു രേഖപ്പെടുത്തി. ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയും സർവ്വേ സഭകൾക്ക്‌ അന്തിമരൂപം നൽകുകയും ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാകുന്നത്‌.


സർവ്വെ സഭ എന്ന പേരിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രാമസഭകളിൽ ഡിജിറ്റൽ ഭൂ സർവ്വേയുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക്‌ നിവാരണം നൽകുന്നതും സർവ്വെ സഭകളിൽ ഡിജിറ്റൽ സർവെ നടപടികൾ വിശദീകരിക്കുന്നതുമാണ്.

'എന്റെ ഭൂമി' എന്ന പേരിലുള്ള ഡിജിറ്റൽ സർവ്വെ കോർസ് നെറ്റ് വർക്ക്, ഡ്രോൺ ഉൾപ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുന്നത്‌. ഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നിർമ്മിതികളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര രേഖയാണ്‌ തയ്യാറാക്കുക.

സ്വന്തം ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോട് കൂടിയ അളവും ലഭ്യമാകണമെങ്കിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്‌. ഭൂ ഉടമ സ്ഥലത്തില്ലെങ്കിൽ സർവ്വെ നടക്കുന്ന സമയത്ത് നോമിനികളുടെ സാന്നിദ്ധ്യം വേണം. ഭൂ ഉടമസ്ഥന്റെ പരാതി അപ്പോൾ തന്നെ പരിഹരിച്ച് മുന്നോട്ട് പോകാനും ഡിജിറ്റൽ സർവ്വെ ഉപകരിക്കും. ഭൂമി സംബന്ധമായി വരുന്ന തട്ടിപ്പുകളും തർക്കങ്ങളും തടയാന്‍ കുറ്റമറ്റ ഡിജിറ്റൽ സർവ്വെ വിവരങ്ങൾ പ്രയോജനപ്പെടുന്നതാണ്.

ഒക്ടോബർ 21 ന് രാവില 10 മണിക്ക് വാർഡ് ഒന്ന്, 12 മണിക്ക് വാർഡ് രണ്ട്, ഉച്ചക്ക് 2 മണിക്ക് വാർഡ് മൂന്ന്, വൈകുന്നേരം 4 മണിക്ക് വാർഡ് നാല്, ഒക്ടോബർ 22 ന് രാവിലെ 10 മണിക്ക് വാർഡ് അഞ്ച്,12 മണിക്ക് വാർഡ് ആറ്, 2 മണിക്ക് വാർഡ് പതിമൂന്ന്, 4 മണിക്ക് വാർഡ് പതിനാല്, ഒക്ടോബർ 27 രാവിലെ 10 മണിക്ക് വാർഡ് ഒമ്പത്, 12 മണി ക്ക് വാർഡ് പത്ത്, 2 മണിക്ക് വാർഡ് പതിനൊന്ന്, 4 മണിക്ക് വാർഡ് പന്ത്രണ്ട്, ഒക്ടോബർ 28 രാവില 10 മണിക്ക് വാർഡ് ഏഴ്, 12 മണി ക്ക് വാർഡ് എട്ട്, 2 മണിക്ക് വാർഡ് പതിനഞ്ച്, 4 മണിക്ക് വാർഡ് പതിനാറ് എന്ന നിലയിൽ സർവ്വെ ഗ്രാമസഭ ചേരാൻ തീരുമാനിച്ചു.

Naduvannur Gram Panchayat Survey Sabhas will start from Friday

Next TV

Related Stories
വിശ്വസിക്കാം... ഉപഭോക്താവിന്് ശുദ്ധമായ വെളിച്ചെണ്ണ സാഹോദര്യം വെളിച്ചെണ്ണ  വിപണിയിലേക്ക്

Mar 19, 2023 10:43 PM

വിശ്വസിക്കാം... ഉപഭോക്താവിന്് ശുദ്ധമായ വെളിച്ചെണ്ണ സാഹോദര്യം വെളിച്ചെണ്ണ വിപണിയിലേക്ക്

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഹോദര്യം ഫെഡ് ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ പ്രഥമ ഉല്പന്നമായ സാഹോദര്യം...

Read More >>
നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

Mar 19, 2023 09:38 PM

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലമാണിതെന്ന് എഴുത്തുകാരനും വിവർത്തകനും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ പി...

Read More >>
കൈരളി നാസർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Mar 19, 2023 03:28 PM

കൈരളി നാസർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൈരളി നാസർ കൂട്ടായ്മ (കെ.എൻ.എ)താമരശ്ശേരി താലൂക് കമ്മറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും മുക്കം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ പൂനൂർ...

Read More >>
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ  സമ്പൂർണ്ണ ഡിജിറ്റലിലേക്ക് മാറി

Mar 19, 2023 03:12 PM

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലിലേക്ക് മാറി

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് സഹായമേകി പ്രവർത്തനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലിലേക്ക്...

Read More >>
ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Mar 17, 2023 05:04 PM

ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബാലുശ്ശേരി അറപീടികയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
മദ്റസ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

Mar 17, 2023 04:59 PM

മദ്റസ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിക്കുന്ന കല്ലിടുക്കിൽ ബശീരിയ്യ മദ്റസയുടെ രണ്ടാം നിലയുടെ നിർമ്മാണ ഫണ്ട് ഉദ്ഘാടനം പ്രവാസി വ്യവസായി ഫിറോസ് അൽ ബാദറിന്റെ മകൻ...

Read More >>
Top Stories