എന്‍സിപി കോഴിക്കോട് ജില്ലാ പ്രവർത്തക നേതൃത്വ പഠന ക്യാമ്പ് സ്വാഗത സംഘം രൂപീകരണ യോഗം

എന്‍സിപി കോഴിക്കോട് ജില്ലാ പ്രവർത്തക നേതൃത്വ പഠന ക്യാമ്പ് സ്വാഗത സംഘം രൂപീകരണ യോഗം
Oct 20, 2022 01:46 PM | By Balussery Editor

ബാലുശ്ശേരി:എന്‍സിപി കോഴിക്കോട് ജില്ലാ പ്രവർത്തക നേതൃത്വ പഠന ക്യാമ്പ് സ്വാഗത സംഘം രൂപീകരണ യോഗം ബാലുശ്ശേരിയില്‍ എന്‍സിപി ജില്ലാപ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു.

ജില്ലാ ജനറൽ സെക്രട്ടറി കെടിഎം കോയ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പി.സുധാകരൻ അദ്ധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ആലിക്കോയ, ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ് കറുത്തേടത്ത്, ജില്ലാ സെക്രട്ടറിമാരായ പി കെ ബാലകൃഷ്ണൻ, സുനിൽ സിംഗ്, കെ പി എ മജീദ്, തിരുവച്ചിറ മോഹൻദാസ്, റീന കല്ലങ്ങാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പ്രഭ, മുഹമ്മദ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ പി വി ഭാസ്കരൻ, സജിത്കുമാർ, പൃഥീരാജ് മൊടക്കല്ലൂർ, ഷൈലജ കുന്നോത്ത്, അഡ്വ.ഐ വി രാജേന്ദ്രൻ, രാജൻ ബാലുശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ.ഗോപാലൻ, കൃഷ്ണൻ കൈതോട്ട്, പോഷക സംഘടനാ നേതാക്കളായ ഒ.ഡി.തോമസ്, ഗംഗാധരൻ കൊല്ലിയിൽ, പി പി ഗണേശൻ, റംല മാടംവള്ളികുന്നത്ത്, ആഷ്നി വേണു, മണ്ഡലം പ്രസിഡണ്ടുമാരായ മുസ്തഫ ദാരുകല, രാധാകൃഷ്ണൻ, ഗണശൻ തെക്കേടത്ത്, വർഗ്ഗീസ് എന്നിവർ പങ്കെടുത്ത ചടങ്ങില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കപ്പെട്ടു.

നേതൃസംഗമം നടക്കുന്ന ഹാളിന് സി.വിജയൻ മാസ്റ്റർ നഗർ എന്ന് പേരിടാൻ യോഗം തീരുമാനിച്ചു.

എ സി എസ്ൻ്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന ബാലുശ്ശേരിയിലെ സംഗമ വേദിയുടെ ഗേറ്റ് എ സി ഷൺമുഖദാസിൻ്റെ പേരിൽ രൂപകൽപ്പന ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

എന്‍ സി പി നേതൃസംഗമം സ്വാഗത സംഘം രക്ഷാധികാരികളായി വനം വന്യജീവി സംരക്ഷണ വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ, എന്‍ സി പി സംസ്ഥാന ഉപാധ്യക്ഷൻ പി.എം.സുരേഷ് ബാബു, എന്‍ സി പി സംസ്ഥാന ജന.സെക്രട്ടറിഎം.ആലിക്കോയ എന്നിവരെ തിരഞ്ഞെടുത്തു.

എന്‍ സി പി സംസ്ഥാന സെക്രട്ടറി പി.സുധാകരൻ ചെയർമാനായും, പി.വി.ഭാസ്ക്കരൻ കിടാവ്, അസൈനാർ എമ്മച്ചം കണ്ടി, ഒ .ഡി .തോമസ്, പി.പി.രവി, ശൈലജ കുന്നോത്ത്, സി.പ്രഭ, ടി.മുഹമ്മദ്, പി.കെ.ഗോപാലൻ, എന്നിവരെ വൈസ് ചെയർമാൻമാരായും തിരെഞ്ഞടുത്തു.

മുസ്തഫ ദാരുകല ജനറൽ കൺവീനറായും തിരഞ്ഞെടക്കപ്പെട്ടു.

NCP Kozhikode district worker leadership study camp welcome team formation meeting

Next TV

Related Stories
ആരോഗ്യ മേള  നടത്തി

Feb 7, 2023 03:47 PM

ആരോഗ്യ മേള നടത്തി

കോട്ടൂർ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ...

Read More >>
നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

Feb 7, 2023 03:41 PM

നികുതി വർധനവ്; സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണം- മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ നികുതി വർധനവ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക...

Read More >>
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

Feb 6, 2023 07:13 PM

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് അവസാനിച്ചു...

Read More >>
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

Feb 4, 2023 10:25 PM

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11 തിയ്യതികളിൽ

പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി ജെ പി പദയാത്ര ഫിബ്രവരി 10, 11...

Read More >>
ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

Feb 4, 2023 10:17 PM

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം

ബജറ്റിൽ എലത്തൂർ നിയോജകമണ്ഡലത്തിൽ നന്മണ്ട - 14 ൽ സ്റ്റേഡിയം നിർമ്മാണം...

Read More >>
കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

Feb 4, 2023 10:12 PM

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം സമുചിതമായി...

Read More >>
Top Stories