---
title: "എൻ.എൻ.കക്കാട് എസ്.ജി.എച്ച്.എസ്.എസില്‍ വിദ്യാർത്ഥികൾക്ക് അനുമോദനവും ഹാരാർപ്പണവും നടത്തി"
english_title: "NN Kakkad SGHSS felicitated the students  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75535/nn-kakkad-sghss-felicitated-the-students"
published_at: "2022-10-20T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63512a41ba3ed_.jpg"
keywords: []
---

# എൻ.എൻ.കക്കാട് എസ്.ജി.എച്ച്.എസ്.എസില്‍ വിദ്യാർത്ഥികൾക്ക് അനുമോദനവും ഹാരാർപ്പണവും നടത്തി

> **Lead Summary:** **കൂട്ടാലിട**:പേരാമ്പ്ര ഉപജില്ലാ മേളകളിൽ അവിടനല്ലൂർ എൻ.എൻ.കക്കാട് എസ്.ജി.എച്ച്.എസ്.എസിന്റെ തിളക്കമാർന്ന വിജയത്തിൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് അനുമോദനവും ഹാരാർപ്പണവും നടത്തി.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.സുധീരൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ ടി.ഷാജു, ഡെയ്സി, സിജു രാജ്, സുജാത, ഷീന, റിജു കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന വിജയാഘോഷയാത്രയിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും, നാട്ടുകാരും, പങ്കെടുത്തു.അധ്യാപകരായ മധു, സുജാൽ, സിദ്ദിഖ്, ശ്രീജ, ജിതിൻ, സരിത, ബേബി, വിപിൻ, ഉനൈസ് അലി, തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.പ്രിൻസിപ്പാൾ ടി.കെ.ഗോപി സ്വാഗത പ്രഭാഷണം നടത്തി.

## Article Content

**കൂട്ടാലിട**:പേരാമ്പ്ര ഉപജില്ലാ മേളകളിൽ അവിടനല്ലൂർ എൻ.എൻ.കക്കാട് എസ്.ജി.എച്ച്.എസ്.എസിന്റെ തിളക്കമാർന്ന വിജയത്തിൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് അനുമോദനവും ഹാരാർപ്പണവും നടത്തി.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.സുധീരൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സിജിത്ത് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ ടി.ഷാജു, ഡെയ്സി, സിജു രാജ്, സുജാത, ഷീന, റിജു കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന വിജയാഘോഷയാത്രയിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും, നാട്ടുകാരും, പങ്കെടുത്തു.അധ്യാപകരായ മധു, സുജാൽ, സിദ്ദിഖ്, ശ്രീജ, ജിതിൻ, സരിത, ബേബി, വിപിൻ, ഉനൈസ് അലി, തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.പ്രിൻസിപ്പാൾ ടി.കെ.ഗോപി സ്വാഗത പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75535/nn-kakkad-sghss-felicitated-the-students)