കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നു

കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നു
Oct 20, 2022 05:36 PM | By Balussery Editor

ബാലുശ്ശേരി:കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളുടെ കണക്ക് കൂടി സാമൂഹ്യാഘാത പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് വ്യാപാര വ്യവസായ സമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കിനാലൂരിൽ എയിംസിനായി വ്യവസായ വകുപ്പ് വിട്ടു നൽകുന്ന സ്ഥലത്തിന് പുറമേ പരിസര പ്രദേശത്തുള്ള ഭൂമിയിലെ നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളെ കൂടി പഠന റിപ്പോർട്ടില്‍ ഉൾപ്പെടുത്താത്തതിൽ വ്യാപാരവ്യവസായ സമിതി പനങ്ങാട് യൂണിറ്റ്  പ്രതിഷേധം രേഖപ്പെടുത്തി.

ഉപജീവന മാർഗ്ഗം എന്ന നിലയിൽ വ്യാപാരം തൊഴിലാക്കി ജീവിത മാർഗം കരുപ്പിടിപ്പിക്കുന്ന ഒമ്പതോളം വ്യാപാര സ്ഥാപനങ്ങൾ ഈ അവസരത്തില്‍ നഷ്ടപ്പെടും.

യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് എംകെ യൂസഫ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി ആർ രഘുത്തമൻ, പിസി ബാലരാമൻ, എ കെ ഭരതൻ, കൃഷ്ണരാജ്, കെ ഇസ്മായിൽ, എൻ കെ ബാബുരാജ്,എം വി ഹാരിസ് എന്നിവർ സംസാരിച്ചു.

While acquiring land in connection with establishment of AIIMS at Kinalur

Next TV

Top Stories


News Roundup