---
title: "ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ പ്രയാണം തുടരുന്നു "
english_title: "DYFI Balussery block march continues"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75765/dyfi-balussery-block-march-continues"
published_at: "2022-10-21T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352a30f99420_.jpg"
keywords: []
---

# ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ പ്രയാണം തുടരുന്നു 

> **Lead Summary:** ബാലുശ്ശേരി:"തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്....

## Article Content

ബാലുശ്ശേരി:"തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്....

യുവജന മുന്നേറ്റം"  എന്ന മുദ്രാവാക്യമുയർത്തി നവംബർ മൂന്നിന് ഡിവൈഎഫ്ഐ

നേതൃത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥം നടക്കുന്ന

ബാലുശ്ശേരി ബ്ലോക്ക് കാൽനട പ്രചാരണ ജാഥ  പ്രയാണം തുടരുന്നു. അത്താണി,

കൂമുള്ളി വായനശാല, ഉള്ളിയേരി, കന്നൂര് എന്നിവിടങ്ങളിൽ ആവേശകരമായ

സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. കന്നൂരിൽ നടന്ന സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ

മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ദീപേഷ്

അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി സരുൺ, മേനേജർ എസ്.എസ്.

അതുൽ, ഡെപ്പ്യൂട്ടി ലീഡർ അഡ്വ.പി.എം. അജിഷ, ബ്ലോക്ക് ട്രഷറർ കെ ഷിബിൻ, അഞ്ജലി കൃഷ്ണൻ,

കെ അദിത്ത്, വിജീഷ് ചാലോട്ട്, എ.വി. വിഷ്ണു, അഖിൽ കൂമുള്ളി, ധ്യാൻ കൃഷ്ണ

എന്നിവർ സംസാരിച്ചു.ഇന്നത്തെ പര്യടനം രാവിലെ ഒമ്പത് മണിക്ക് കാവുന്തറയിലും, പതിനൊന്ന് മണിക്ക്

കരുവണ്ണൂരും, ഒരു മണിക്ക് കോട്ടൂരും, മൂന്ന് മണിക്ക് അവിടനല്ലൂരും നടന്നു. അഞ്ചു മണിക്ക് തൃക്കുറ്റിശ്ശേരിയില്‍ പര്യടനം

സമാപിച്ചു.തൃക്കുറ്റിശ്ശേരിയിൽ വച്ച് നടന്ന സമാപന പൊതു സമ്മേളനം

ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം രഹന

സബീന ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75765/dyfi-balussery-block-march-continues)