---
title: "പൂനത്ത് ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Anti-drug awareness class organized under the auspices of Poonath 7th Ward Vigilance Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75876/anti-drug-awareness-class-organized-under-the-auspices-of-poonath-7th-ward-vigilance-committee"
published_at: "2022-10-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63538ea79b87e_poona.jpg"
keywords: []
---

# പൂനത്ത് ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പൂനത്ത് :**പൂനത്ത്ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ആദ്യ ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ യുവജന സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ക്ലാസില്‍ എക്സൈസ് ഓഫീസർ സിറാജ് നെല്ല്യാട്ട് ഉത്ഘാടനം ചെയ്തു. പൂനത്ത് സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ&nbsp; സ്വാഗതം പറഞ്ഞു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അശ്വിൻ ആമുഖം പ്രസംഗം നടത്തി. എഎസ്ഐ മുഹമ്മദ്‌ ക്ലാസ്സ്‌ എടുത്തു. വരും ദിവസങ്ങളിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഒന്നിച്ച് നമ്മുക്ക് പോരാടാമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.വാർഡ് കൺവീനർ അൻവർ മാഷ് നന്ദിയും പറഞ്ഞു.

## Article Content

**പൂനത്ത് :**പൂനത്ത്ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ജനകീയ കൂട്ടായ്മകൾ സൃഷ്ടിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ആദ്യ ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ യുവജന സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ക്ലാസില്‍ എക്സൈസ് ഓഫീസർ സിറാജ് നെല്ല്യാട്ട് ഉത്ഘാടനം ചെയ്തു. പൂനത്ത് സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ&nbsp; സ്വാഗതം പറഞ്ഞു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അശ്വിൻ ആമുഖം പ്രസംഗം നടത്തി. എഎസ്ഐ മുഹമ്മദ്‌ ക്ലാസ്സ്‌ എടുത്തു. വരും ദിവസങ്ങളിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഒന്നിച്ച് നമ്മുക്ക് പോരാടാമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.വാർഡ് കൺവീനർ അൻവർ മാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75876/anti-drug-awareness-class-organized-under-the-auspices-of-poonath-7th-ward-vigilance-committee)