---
title: "പനങ്ങാട് നോർത്ത് സ്കൂളിൽ നടന്ന പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഉത്ഘാടനം"
english_title: "Pensioners Union Panangad West Unit Kudumba Samgam Inauguration held at Panangad North School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75987/pensioners-union-panangad-west-unit-kudumba-samgam-inauguration-held-at-panangad-north-school"
published_at: "2022-10-22T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63541920b2b75_pppppppp.jpg"
keywords: []
---

# പനങ്ങാട് നോർത്ത് സ്കൂളിൽ നടന്ന പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഉത്ഘാടനം

> **Lead Summary:** ബാലുശ്ശേരി:കുട്ടികളെയും യുവ തലമുറയെയും വഴി തെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെ പ്രവർത്തനം ഉണ്ടാവണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബാലുശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി സി.പി.ഉണ്ണി നാണു മാസ്റ്റർ പറഞ്ഞു.പനങ്ങാട് നോർത്ത് സ്കൂളിൽ നടന്ന പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ കെ.കെ.വീരവർമരാജ ചടങ്ങില്‍ അധ്യക്ഷനായി.&nbsp;കവിതലാപന മത്സര വിജയികൾക്ക് എ.കെ. ദാമോദരൻ നായർ സമ്മാന ദാനം നടത്തി.എം.സി.രഘുനാഥ് ലഹരി വിരുദ്ധ പ്രഭാഷണവും വി.കെ.സുകുമാരൻ കൈത്താങ്ങ് വിതരണവും നടത്തി.എൻ.കെ.ഹമീദ്, സി.പി.സബീഷ്, കെ.കെ. ആനന്ദൻ, പി.എം. ലോഹിതാക്ഷൻ, വിജയൻ അത്തിക്കോട്, ടി.എം. ഷെർലി എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:കുട്ടികളെയും യുവ തലമുറയെയും വഴി തെറ്റിക്കുന്ന ലഹരി മാഫിയക്കെതിരെ പ്രവർത്തനം ഉണ്ടാവണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബാലുശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി സി.പി.ഉണ്ണി നാണു മാസ്റ്റർ പറഞ്ഞു.പനങ്ങാട് നോർത്ത് സ്കൂളിൽ നടന്ന പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ കെ.കെ.വീരവർമരാജ ചടങ്ങില്‍ അധ്യക്ഷനായി.&nbsp;കവിതലാപന മത്സര വിജയികൾക്ക് എ.കെ. ദാമോദരൻ നായർ സമ്മാന ദാനം നടത്തി.എം.സി.രഘുനാഥ് ലഹരി വിരുദ്ധ പ്രഭാഷണവും വി.കെ.സുകുമാരൻ കൈത്താങ്ങ് വിതരണവും നടത്തി.എൻ.കെ.ഹമീദ്, സി.പി.സബീഷ്, കെ.കെ. ആനന്ദൻ, പി.എം. ലോഹിതാക്ഷൻ, വിജയൻ അത്തിക്കോട്, ടി.എം. ഷെർലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75987/pensioners-union-panangad-west-unit-kudumba-samgam-inauguration-held-at-panangad-north-school)