---
title: "യുവതയെ സമര സജ്ജമാക്കി ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ സമാപിച്ചു"
english_title: "DYFI Balussery block march concluded with the youth setting up a strike "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76247/dyfi-balussery-block-march-concluded-with-the-youth-setting-up-a-strike"
published_at: "2022-10-24T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356330c962f6_.jpg"
keywords: []
---

# യുവതയെ സമര സജ്ജമാക്കി ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ സമാപിച്ചു

> **Lead Summary:** **ബാലുശ്ശേരി**:തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്.... യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി നവംബർ മൂന്നിന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥം നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് കാൽനട പ്രചാരണ ജാഥ സമാപിച്ചു.ഇന്നലെ ഏഴുകണ്ടി, കൊയലാട്ട് മുക്ക്, പുതിയകാവ്, ബാലുശ്ശേരി, കോക്കല്ലൂർ, എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്.കോക്കല്ലൂരിൽ നടന്ന സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഅഡ്വ: കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ടി.കെ.സുമേഷ്, ഇ.അനൂപ് സംസാരിച്ച യോഗത്തില്‍ ഒ.എം.അശ്വിൻ അദ്ധ്യക്ഷത വഹിച്ചു.ടി.എം.നിജീഷ് സ്വാഗതം പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി.സരുൺ, മേനേജർ എസ്.എസ്.അതുൽ, ഡെപ്യൂട്ടി ലീഡർ അഡ്വ.പി.എം. അജിഷ, ബ്ലോക്ക് ട്രഷറർ കെ.ഷിബിൻ, അഞ്ജലി കൃഷ്ണൻ, കെ.അദിത്ത്, ഇ.ശരത്ത്, അതുല്യ ശിവദാസ്, ടി. പി. വിനിൽ, ആർ.ബി.സാരംഗ്, വി.എം. അഖിൽ എന്നിവർ സംസാരിച്ചു.

## Article Content

**ബാലുശ്ശേരി**:തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ്.... യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി നവംബർ മൂന്നിന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണാർത്ഥം നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് കാൽനട പ്രചാരണ ജാഥ സമാപിച്ചു.ഇന്നലെ ഏഴുകണ്ടി, കൊയലാട്ട് മുക്ക്, പുതിയകാവ്, ബാലുശ്ശേരി, കോക്കല്ലൂർ, എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്.കോക്കല്ലൂരിൽ നടന്ന സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഅഡ്വ: കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ടി.കെ.സുമേഷ്, ഇ.അനൂപ് സംസാരിച്ച യോഗത്തില്‍ ഒ.എം.അശ്വിൻ അദ്ധ്യക്ഷത വഹിച്ചു.ടി.എം.നിജീഷ് സ്വാഗതം പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി.സരുൺ, മേനേജർ എസ്.എസ്.അതുൽ, ഡെപ്യൂട്ടി ലീഡർ അഡ്വ.പി.എം. അജിഷ, ബ്ലോക്ക് ട്രഷറർ കെ.ഷിബിൻ, അഞ്ജലി കൃഷ്ണൻ, കെ.അദിത്ത്, ഇ.ശരത്ത്, അതുല്യ ശിവദാസ്, ടി. പി. വിനിൽ, ആർ.ബി.സാരംഗ്, വി.എം. അഖിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76247/dyfi-balussery-block-march-concluded-with-the-youth-setting-up-a-strike)