സംസ്ഥാന സ്കൂള്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോട് ജില്ലക്ക് രണ്ടാം സ്ഥാനം

 സംസ്ഥാന സ്കൂള്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോട് ജില്ലക്ക് രണ്ടാം സ്ഥാനം
Oct 24, 2022 05:08 PM | By Balussery Editor

വാകയാട്:വാകയാട് ഹയര്‍സെക്കണ്ടറി സ്കൂളിലെ വോളീബോള്‍ താരങ്ങളുടെ മികവില്‍ സംസ്ഥാന സ്കൂള്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോട് ജില്ലക്ക് രണ്ടാം സ്ഥാനം.

14 ജില്ലകള്‍ തമ്മിലുള്ള മത്സരത്തിനൊടുവില്‍ കരുത്തരായ തൃശ്ശൃര്‍ ജില്ലയോട് ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് ജില്ല പൊരുതി തോല്‍ക്കുകയായിരുന്നു.

കോഴിക്കോട് ജില്ലക്ക് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ ആദ്യ ആറു കളിക്കാരില്‍ നാലുപേരും വാകയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ജാര്‍ഖണ്ഡ് സ്വദേശികളായിരുന്നു.

വോളീബോള്‍ രംഗത്ത് കേരളത്തിലുള്ള അത്രയും അടിസ്ഥാന സൗകര്യങ്ങള്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ ഇല്ല.

അവിടെ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി കേരളത്തിലേക്കു കൊണ്ട് വന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗൺസില്‍ പരിശീലകനും ഇപ്പോൾ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ വോളിബോള്‍ അക്കാഡമിയിൽ ജോലി ചെയുന്നതുമായ കൊടുങ്ങല്ലൂർ സ്വദേശി സി.ആർ.രാഗേഷ്  ആണ്.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രസ്തുത വിദ്യാര്‍ത്ഥികളില്‍ സുബോധ് ചൗധരി, പ്രിയാന്‍ഷു രാജ്, അഭിജീത് ഉപാദ്യായ, പ്രണവ കുമാര്‍ സിംഗ് എന്നിവര്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍ മത്സരിക്കുന്ന കേരള സംസ്ഥാന ടീമില്‍ ഇടം നേടി.

വാകയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, സ്കൂള്‍ സ്റ്റാഫ്, നടുവണ്ണൂർ വോളിബോള്‍ അക്കാദമി എന്നിവരുടെ ഭാഗത്തുനിന്നും അകമഴിഞ്ഞ പിന്തുണ ആണ് കുട്ടികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കൂടാതെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചര്‍ യു.എസ്.രതീഷ്, പരിശീലകനായ ഒ. ബാലൻ നായര്‍ എന്നിവര്‍ മികച്ച ഒരു വോളീബോള്‍ ടീം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോച്ച് രാഗേഷിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നു.

സ്വഭാവഗുണത്തിലും പഠനത്തിലും ഇവർ മികച്ച നിലവാരം പുലര്‍ത്തിവരുന്നതായി പ്രിന്‍സിപ്പല്‍ Dr.ആബിദ പുതുശ്ശേരി, ഹെഡ്മിസ്ട്രസ് ടി.ബീന.എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Kozhikode district secured second position in the senior category boys competition in the state school volleyball championship

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup






GCC News