നടുവണ്ണൂർ:2015-17വർഷത്തെ ഹയർ സെക്കണ്ടറി തുല്യത ആദ്യ ബാച്ചുകാരുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "സാക്ഷരം" പൂർവ്വ വിദ്യാർത്ഥി സംഗമം സാക്ഷരതാ മിഷൻ തുടർ വിദ്യാ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.
സാക്ഷരതാ പ്രേരക് രാമചന്ദ്രൻ പരപ്പിൽ ഉൽഘാടനം ചെയ്തു.
സി.പി.രജീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും കവിയും കഥാകാരനുമായ മനോജ് പൊൻപറയെ ആദരിച്ചു.
അദ്ദേഹത്തിൻ്റെ "മെയ് നനഞ്ഞവൻ്റെ ആകാശം" എന്ന പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് ടി.എം.സുരേഷ് വേദിയില്‍ സംസാരിച്ചു.
Also read:
ആരോഗ്യ മേള നടത്തി
ടി.വിനോദ്, എം.പി.സ്മിത, സി.എം.ഷൈലജ, സിനി, ടി.ഷാഹിന, ജയന്തി എന്നിവർ പങ്കെടുത്ത പരിപാടിയില്‍ കെ.പി.സുനീഷ് നന്ദി പറഞ്ഞു.
snehadaram to Manoj Ponpara at Naduvannur