---
title: "തൃക്കുറ്റിശ്ശേരിയില്‍ ലഹരി വിപത്തിനെതിരെ പൊതുജന സഹകരണത്തോടെ സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു"
english_title: "Sneha Sandesha Yatra was organized with public cooperation against drug addiction at thrikuttissery."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76586/sneha-sandesha-yatra-was-organized-with-public-cooperation-against-drug-addiction-at-thrikuttissery"
published_at: "2022-10-25T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63580d6e3e8ab_llllllllllllllllllllkkkkkkkkkkkkkkkkkkkkk.jpg"
keywords: []
---

# തൃക്കുറ്റിശ്ശേരിയില്‍ ലഹരി വിപത്തിനെതിരെ പൊതുജന സഹകരണത്തോടെ സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു

> **Lead Summary:** തൃക്കുറ്റിശ്ശേരി:സമൂഹത്തെയാകെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ പൊതുജന സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കുറ്റിശ്ശേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു.പാലോളി മുക്കിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മിൽമയ്ക്ക് സമീപം ചേർന്ന ലഹരി വിരുദ്ധ ബോധന സദസ്സ് ബാലുശ്ശേരി പൊലീസ് സബ്ഇൻസ്പക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വി.പ്രമോദ് അധ്യക്ഷത വഹിച്ചു.

## Article Content

തൃക്കുറ്റിശ്ശേരി:സമൂഹത്തെയാകെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ പൊതുജന സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കുറ്റിശ്ശേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു.പാലോളി മുക്കിൽ നിന്നും ആരംഭിച്ച സന്ദേശ യാത്ര കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മിൽമയ്ക്ക് സമീപം ചേർന്ന ലഹരി വിരുദ്ധ ബോധന സദസ്സ് ബാലുശ്ശേരി പൊലീസ് സബ്ഇൻസ്പക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.വി.പ്രമോദ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76586/sneha-sandesha-yatra-was-organized-with-public-cooperation-against-drug-addiction-at-thrikuttissery)