---
title: "അണ്ടർ 15 സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിയൽ ഷൂട്ടേർസ് കൊയിലാണ്ടി ജേതാക്കളായി"
english_title: "Real Shooters won the Under 15 Sevens Football Tournament"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76589/real-shooters-won-the-under-15-sevens-football-tournament"
published_at: "2022-10-25T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635813466d10d______________________.jpg"
keywords: []
---

# അണ്ടർ 15 സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിയൽ ഷൂട്ടേർസ് കൊയിലാണ്ടി ജേതാക്കളായി

> **Lead Summary:** നടുവണ്ണൂർ:തുഷാര ഫുട്ബോൾ അക്കാദമി കാവിൽ സംഘടിപ്പിച്ച അണ്ടർ 15 സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിയൽ ഷൂട്ടേർസ് കൊയിലാണ്ടി ജേതാക്കളായി. ജേതാക്കൾക്കുള്ള സമ്മാനവും പ്രൈസ് മണിയും ദേശീയ കയാക്കിങ്ങിൽ സ്വർണ്ണം നേടിയ ശ്രീലക്ഷ്മി ജയപ്രകാശ് വിതരണം ചെയ്തു. റണ്ണേർസ് അപ്പായ ടീം കടത്തനാട് രാജ ഫുട്ബോൾ അക്കാദമിക്ക് ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന സമ്മാനം നൽകി. മികച്ച കളിക്കാരൻ, ടോപ് സ്കോറർ, മികച്ച ഗോളി എന്നിവർക്കും സമ്മാനം നൽകി. പ്രസിഡന്റ്&nbsp; വി.കെ.അഷ്റഫ്, സെക്രട്ടറി ടി.ശ്രീധരൻ, ട്രഷറർ എൻ.പി.അഷ്റഫ്, ടി.അലി, കെ.പി.ബാലകൃഷ്ണൻ, എം.എം.പ്രേനീഷ്,എൻ.കെ.ഗിരീഷ്, കെ.കെ.ഗംഗൻ, അശോകൻ, അഫ്സൽ, സായിദ്, മുഹമ്മദ് എന്നിവർ സംസാരിച്ചു.

## Article Content

നടുവണ്ണൂർ:തുഷാര ഫുട്ബോൾ അക്കാദമി കാവിൽ സംഘടിപ്പിച്ച അണ്ടർ 15 സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിയൽ ഷൂട്ടേർസ് കൊയിലാണ്ടി ജേതാക്കളായി. ജേതാക്കൾക്കുള്ള സമ്മാനവും പ്രൈസ് മണിയും ദേശീയ കയാക്കിങ്ങിൽ സ്വർണ്ണം നേടിയ ശ്രീലക്ഷ്മി ജയപ്രകാശ് വിതരണം ചെയ്തു. റണ്ണേർസ് അപ്പായ ടീം കടത്തനാട് രാജ ഫുട്ബോൾ അക്കാദമിക്ക് ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന സമ്മാനം നൽകി. മികച്ച കളിക്കാരൻ, ടോപ് സ്കോറർ, മികച്ച ഗോളി എന്നിവർക്കും സമ്മാനം നൽകി. പ്രസിഡന്റ്&nbsp; വി.കെ.അഷ്റഫ്, സെക്രട്ടറി ടി.ശ്രീധരൻ, ട്രഷറർ എൻ.പി.അഷ്റഫ്, ടി.അലി, കെ.പി.ബാലകൃഷ്ണൻ, എം.എം.പ്രേനീഷ്,എൻ.കെ.ഗിരീഷ്, കെ.കെ.ഗംഗൻ, അശോകൻ, അഫ്സൽ, സായിദ്, മുഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76589/real-shooters-won-the-under-15-sevens-football-tournament)