---
title: "നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റില്‍ ഗ്രാമത്തിൻ്റെ ദേശപ്പൊരുൾ പ്രതിപാദിക്കുന്ന ദൃശ്യഗീതം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Renowned music composer Vidyadharan Master released a visual song depicting the rural struggle of the village at the Natuvannur trade fest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77372/renowned-music-composer-vidyadharan-master-released-a-visual-song-depicting-the-rural-struggle-of-the-village-at-the-natuvannur-trade-fest"
published_at: "2022-10-29T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cdd4e9f7f7_1111111.jpg"
keywords: []
---

# നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റില്‍ ഗ്രാമത്തിൻ്റെ ദേശപ്പൊരുൾ പ്രതിപാദിക്കുന്ന ദൃശ്യഗീതം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഫോർമർ സ്കൗട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് സി അച്ചിയത്ത് രചനയും ഷാലുരാജ് നടുവണ്ണൂർ സംഗീതവും നിർവഹിച്ച നടുവണ്ണൂർ ഗ്രാമത്തിൻ്റെ ദേശപ്പൊരുൾ പ്രതിപാദിക്കുന്ന ദൃശ്യഗീതം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു. വ്യാപാര ഫെസ്റ്റ് വേദിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വ്യാപാര ഫെസ്റ്റ് ജനറൽ കൺവീനർ ചന്ദ്രൻ വിക്ടറി വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര മാധ്യമ പ്രവർത്തകൻ കെ.കെ.മൊയ്തീൻ കോയ സ്നേഹാദര സന്ദേശം നൽകി. ഫോർമർ സ്കൗട്ട് ഫോറം സെക്രട്ടറി ഡോ.എം.എം.സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം.സതീഷ് കുമാർ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗവും വ്യാപാര ഫസ്റ്റ് വർക്കിംഗ് ചെയർമാനുമായ എം.കെ. ജലീൽ, വ്യാപാര ഫെസ്റ്റ് സ്വാഗതസംഘം വർക്കിംഗ് കൺവീനർ ഷബീർ നിടുങ്ങണ്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.സത്യപാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കി ഗാനമാലികയും ഗസൽ സന്ധ്യയും നടന്നു.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഫോർമർ സ്കൗട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് സി അച്ചിയത്ത് രചനയും ഷാലുരാജ് നടുവണ്ണൂർ സംഗീതവും നിർവഹിച്ച നടുവണ്ണൂർ ഗ്രാമത്തിൻ്റെ ദേശപ്പൊരുൾ പ്രതിപാദിക്കുന്ന ദൃശ്യഗീതം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശനം ചെയ്തു. വ്യാപാര ഫെസ്റ്റ് വേദിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വ്യാപാര ഫെസ്റ്റ് ജനറൽ കൺവീനർ ചന്ദ്രൻ വിക്ടറി വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. ചലച്ചിത്ര മാധ്യമ പ്രവർത്തകൻ കെ.കെ.മൊയ്തീൻ കോയ സ്നേഹാദര സന്ദേശം നൽകി. ഫോർമർ സ്കൗട്ട് ഫോറം സെക്രട്ടറി ഡോ.എം.എം.സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം.സതീഷ് കുമാർ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗവും വ്യാപാര ഫസ്റ്റ് വർക്കിംഗ് ചെയർമാനുമായ എം.കെ. ജലീൽ, വ്യാപാര ഫെസ്റ്റ് സ്വാഗതസംഘം വർക്കിംഗ് കൺവീനർ ഷബീർ നിടുങ്ങണ്ടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.സത്യപാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാധരൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കി ഗാനമാലികയും ഗസൽ സന്ധ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77372/renowned-music-composer-vidyadharan-master-released-a-visual-song-depicting-the-rural-struggle-of-the-village-at-the-natuvannur-trade-fest)