മൃഗസംരക്ഷണ വകുപ്പ് നടുവണ്ണൂരിൽ കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകി വളർത്തുന്ന ഗോവർധിനി പദ്ധതി ആരംഭിച്ചു

മൃഗസംരക്ഷണ വകുപ്പ് നടുവണ്ണൂരിൽ കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകി വളർത്തുന്ന ഗോവർധിനി പദ്ധതി ആരംഭിച്ചു
Oct 29, 2022 09:05 PM | By Balussery Editor

നടവണ്ണൂര്‍:മൃഗസംരക്ഷണ വകുപ്പ് നടുവണ്ണൂരിൽ കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകി വളർത്തുന്ന ഗോവർധിനി പദ്ധതി ആരംഭിച്ചു.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ആദ്യ ചാക്ക് തീറ്റ അമ്മദ്കുട്ടി ഏറത്ത് കണ്ടിയുടെ കന്നുകുട്ടിക്ക് നടുവണ്ണൂർ ക്ഷീരസംഘത്തിൽ വെച്ച് നൽകി.

നാലു മാസം പ്രായമായ 40 സങ്കരയിനം കന്നുകുട്ടികളെ ആണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.

32 മാസം വരെ ശാസ്ത്രീയ തീറ്റയും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് കന്നുകുട്ടി പരിപാലന പദ്ധതിയിലെ വെറ്റിനറി സർജൻ ഡോ.നീന തോമസ്‌ അറിയിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.

സദാനന്ദൻ പാറക്കൽ, പി.അച്ചുതൻ, ഉമ്മർകോയ, ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.

ഡോ.പി.പി.ബിനീഷ് സ്വാഗതവും, അമൽജിത്ത് നന്ദിയും രേഖപ്പെടുത്തി .

The Animal Husbandry Department has started Govardhini project in Naduvannur where calves are fed with fodder

Next TV

Top Stories