ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം മികച്ച ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌ററാന്‍ഡേര്‍ഡ്‌സ് അവാര്‍ഡ് ഏറ്റുവാങ്ങി.

ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കോഴിക്കോട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചുനടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് കേരളാ പൊതുമരാമത്ത് - ടൂറിസം വകുപ്പ്മന്ത്രി മുഹമ്മദ് റിയാസില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടിക്കൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അപര്‍ണ്ണ, ആരോഗ്യ, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി, ഡോ. സി.കെ. അഫ്‌സല്‍, ജെ.എച്ച്.ഐ. സജീഷ്, പി.ആര്‍.ഒ സൗമ്യ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ക്വാളിറ്റി ബാഡ്ജ് വിതരണം ചെയ്തു.
ഡോ. മോഹന്‍ദാസ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ, അഡീഷണല്‍ ഡിഎംഒ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, ബേബി നാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Panangad Family Health Center received the National Award